Electrical wireman, Electrical Supervisor malayalam Note കള്‍ക്ക് താഴോട്ട് scroll ചെയ്ത് പോകുക.PAGES എന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്പ്രായങ്ങള്‍ അറിയീക്കുക. ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടാല്‍ മറ്റുള്ള WIRING തൊഴിലാളികള്‍ക്ക് ഇത് എത്തിച്ച് കൊടുക്കുക.പുതിയ Address www.sselectricgroup.com.

Sunday, February 24, 2019

Fault Current Calculation

Question

A 400 KVA ,11 KV/415 volt transformer is to be installed at the premises of 
a proposed industries. The fault level at the 11 KV sides of the consumers 
Premises is 250 MVA the earth resistivity at the site was measured and 
Found to be 150 ohm meter find the number of earth electrode required 
And size of earthing  conductor on  HT and LT side .assume Duration of earth 
Fault as 3 second.
The percentage of impedance of the transformer is 5%

MALAYALAM NOTE CLICK HERE

Answer

1. Transformer Capacity = 400 KVA
2. fault level at 11 KV = 250 MVA
3. Soil Resistivity = 150 ohm meter
4. Duration of Earth Fault = 3 second
5. percentage impedance of the transformer = 5 %
6. Assume base MVA = 100 
7. earth plate size = 1.2 × 1.2 × 0.12 mtr (Standerd)
8. Area of plate Both side =2.88 m2
9. Current Density assumed as = 118 A / Sq mm for Copper
Formula applicable = 
Power = √(3 )×V I
I =P/(√3×V)
For rectifying current density =〖7.57 ×10 〗^3/√(ϱ×t)   (Standerd value)
Calculation 
Fault level at 11 KV =250 MVA
There for percentage impedance at 11 KV side assuming 100 MVA as Base=
= (Base MVA)/(11 KV side fault level)
= (100 )/250 × 100 = 40 %
Transformer 400 KVA Impedance = 5 %
There for
Impedance of the transformer at 100 MVA Base = 
= (transformer percentage impedence )/(transformer capacity in MVA)  × 100=
 (5 )/(.400) × 100 = 1250 %
There for
Total impedance of LT side of the transformer = 40 + 1250 = 1290 %
LT side
Fault level at LT side = (Base MVA×100)/(Total Impedence) × 100 
Fault level at LT side = 100/1290 × 100 = 7.75 MVA
Fault current LT side  = (Fault level in Volt Ampiar)/(√3×415 volt)
Fault current LT side  = (7.75 ×〖10〗^6)/(√3×415 volt) = 10781.84 A
Current density Assumed as = 118 A / Sq mm For Copper and there for Size of 
the  earth Conductor Required =
=(Fault  current )/(Current density of the Copper) = 10781.84/118 = 91.37 mm2
Standerd size of the copper 25× 6 copper strip of 150 Sq mm
There for we can use 25 × 6 mm copper strip for earthing
HT Side
Fault current at 11 KV side =(Fault current at 11 KV side )/(√3×11) 
Fault current at 11 KV side =(250 ×1000)/(√3×11) = 131121.59 A (13122 A)
Permissible current density = 〖7.57 ×10 〗^3/√(ϱ×t)  
Permissible current density = 〖7.57 ×10 〗^3/√(150×3 )  = 356.8 Ambiar/m2
Total area of plate electrode required for the fault level current =
= (Fault  level current  )/(current density)  = (13122  )/356.8  = 36.77 m2
Hence number of plate earth required (Plate) =
=  (Total area of plate electrode required for the fault level current  )/(Area of the plate Both side)  
=  (36.77 )/2.88  =12.77
Number of Earth Plate= 12.77 = 13 plat

MALAYALAM NOTE CLICK HERE

Saturday, February 23, 2019

Efficiency of Transformer

Efficiency of Transformer

Transformer efficiency may be defined as the ratio between Output and Input.
Transformer Efficiency = Output / Input
On specified power factor and load, the transformer efficiency can be found by dividing its output on Input (similar to other electrical machines i.e. motors, generators etc). But the values of both Input and Output should be same in unites (i.e. in Watts, kilowatts, megawatts etc)
But note that a transformer has very high efficiency because the losses occur in transformer are very low. Since the Input and Output almost equal, therefore measurement of input and output is practically not possible. The best way to find the transformer efficiency is that, first determine the losses in transformer and then calculate the transformer efficiency with the help of those losses calculation.

Formulas for Transformer Efficiency

Efficiency = η = Output / Input

Efficiency = η= Output / (Output + Losses) ….. (As Input = Output +Losses)
Efficiency = η= Output / (Output +Copper Losses + Iron Losses)
You may also find the Efficiency by the following formula
Efficiency = η= Output / Input Efficiency = η = (Input – Losses) / Input ….. 
(As Output = Input – Losses)
Taking LCM
As we know that the rating of Transform is expressed in kVA not in kW. But the efficiency doesn’t depend on VA i.e. it would be expressed in Power Watts (kW) not in kVA. Although, the Losses are directly proportional to VA (Volt-Amperes), thus, efficiency depends on Power factor on every kind of VA load. And the efficiency would be maximum on unity (1) Power factor.

Condition for Maximum Efficiency of Transformer

We know that,
Copper Loss = WC = I12 x R1   or    I2x R2
Iron Loss= WI = Hysteresis Loss + Eddy Current Loss = W= WH + WE
Suppose to the primary side of transformer…
Primary Input = P1 = Vx I1 Cosθ1
Efficiency = η = Output / Input
Efficiency = η = (Input – Losses) / input ….. (As Output = Input – Losses)
Efficiency = η = (Input – Copper losses – Iron Losses)/Input
Efficiency = η = (P– W– WI) / P1
Efficiency = η = (V1 x I1 Cosθ– I12  x R– WI) / V1 x I1 Cosθ1
Taking LCM
Efficiency = η = 1- (I12 x R/ V1I1 Cosθ1) – (W/ Vx ICosθ1)
Or
Efficiency = η = 1- (Ix R/ VCosθ1) – (WI / Vx I1 Cosθ1)
Differentiate both sides with respect to I1
Dη / dI1 = 0 – ( R/ V1 Cosθ1) + (W/V1 x I12 Cosθ1)
Dη / dI1= – ( R/ V1 Cosθ1) + (W/ Vx I12 Cosθ1)
For Maximum Efficiency, the value of (Dη / dI1) should be Minimum i.e.
Dη / dI1 = 0
The above Equation can be written as
R/ (V1 Cosθ1) = (W/V1 x I12 Cosθ1)
Or
WI = I12 x R1     or       I2x R2
Iron Loss = Copper Loss
The value of Output current (I2) on which Maximum efficiency can be gained
I= √ (W/ R2)
The value of output current (I2) is the actor who equals the value of copper loss and iron loss (i.e. Copper Loss = Iron Loss)
Doing so, the maximum efficiency can be gained. Therefore, with proper designing, maximum efficiency can be attained at any desired load i.e. Copper loss and Iron Loss can be equaled.
  • Also read: Transformer Phasing: The Dot Notation and Dot Convention
Good to Know
  • Efficiency is usually less than 1 and it is often expressed as a percent (%).
  • Ideal Transformer is 100% efficient i.e. the efficiency of ideal transformer is 1.
  • Practical transformers efficiencies are generally quite high in compression to other electrical machines and electronics devices (i.e. motors, generators etc) on the ordure of 90 t0 98%.

All Day Efficiency of Transformer

As we know that the commercial or typical efficiency of a transformer is the ratio of Output and Input in watts.
Efficiency = Output (in Watts) / Input (in Watts)
But there are number of transformers whose performance can’t be monitored according the above general efficiency formula.
Those distribution transformers which supply electrical energy to lighting and other general circuits, their primary energize for 24 hours, but the secondary windings does not energize all the time at once. In other words, secondary windings only energize at the night time when they supply electrical energy to lighting circuits. I.e. secondary windings supply eclectic power for very small load or no load for maximum time in 24 hours. It means that core loss occurs for 24 hours regularly but copper loss occurs only when transformer is on load.
  • Also read: Difference between Power Transformers and Distribution Transformers?
Therefore, it realizes the necessity to design a transformer in which the core loss should be low. As copper loss depends on load, therefore, they should be neglected. In this type of transformers, we can track their performance only by all day efficiency.
All day efficiency may be also called “Operational efficiency”. On the base of usable energy, we estimate the all day efficiency for a specific time (during the 24 hours = one day). And we can find it by the following formula
All Day Efficiency = Output (in kWh) / Input (in kWh)
To understand about the all day efficiency, we must know about the load cycle i.e. how much load is connected for how much time (in 24 hours).

Friday, February 15, 2019

നിങ്ങള്‍ പുതിയ AC വങ്ങാന്‍ ഉദ്ദേശിക്കുന്നവരാണോ എങ്കില്‍ ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടും.തീര്‍ച്ച




                                                                
നിങ്ങളുടെ വീട്ടിലെ ELECTRICAL CONNECTION SINGLE PHASE ആണങ്കില്‍ 5000 watts ന് മുകളില്‍ Load ഉണ്ടങ്കില്‍ നിര്‍ന്ധമായും THREE PHASE ആക്കേണ്ടിവരും.എല്ലാത്ത പക്ഷം ഭീമമായ സഖ്യ PENALTY കൊടുക്കേണ്ടിവരും.ആയതിനാല്‍ AC വെക്കാന്‍ ഉദ്ദേശിക്കുകയാണങ്കില്‍ ഒരുElectrician നെ വരുത്തി Load calculation ചെയ്യുക.ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുക.KSEB യുമായി സഹകരിക്കുക.

Monday, February 4, 2019

ELECB, MCB,MCCB,RCCB എന്നിവ എന്താണ് എന്ന് അറിയാന്‍


                  What is MCB, ELCB, MCCB and RCCB





കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigationJump to search


കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
തരംസർക്കാർ
വ്യവസായംവൈദ്യുതി ഉത്‌പാദനം,പ്രസരണം, വിതരണം
സ്ഥാപിതം1957
വെബ്‌സൈറ്റ്www.kseb.in
കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന ,പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്.

ഉള്ളടക്കം

ചരിത്രം

1957-മാർച്ച് 31-നാണ് തീയതി:7-3-1957, ഓർഡർ നമ്പർ:EL1-6475/56/PW പ്രകാരം പ്രവർത്തനം തുടങ്ങിയത്. കെ.പി. ശ്രീധരകൈമൾ ചെയർമാനായി 5 മെമ്പർമാരുടെ സഹകരണത്തോടെയാണ് കമ്പനിയുടെ തുടക്കം. തിരു കൊച്ചിയിലെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരേയാണ് പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് മാറ്റിയത്. 2014 ഓഗസ്റ്റിൽ വൈദ്യുതി ബോർഡ് ലിമിറ്റഡ്എന്ന കമ്പനിയാക്കി മാറ്റി. 1958 ൽ തുടക്കക്കാലത്ത് 109.5 മെഗാവാട്ട് വൈദ്യുതിയുമായാണ് ബോർഡ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ആവശ്യകത ഉയർന്നപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി കടംവാങ്ങാൻ തുടങ്ങി. ഇന്നിപ്പോൾ ബോർഡിന് ധാരാളം ജലവൈദ്യുത പദ്ധതികളുണ്ട്. 2008 ലെ കണക്കു പ്രകാരം 2657.24 മെഗാവാട്ട് വൈദ്യുതി ബോർഡ് വിവിധ പദ്ധതികളിലൂടെ ഉദ്പാദിപ്പിക്കുന്നുണ്ട്. ഏതാണ്ട് 91,59,399 ഉപയോക്താക്കൾ നിലവിലുണ്ട്.[1]

ഉത്‌പാദനം


തിരുവനന്തപുരത്തെ പവർ ഹൗസ് കെട്ടിടം
2012 മാർച്ച് 31ലെ കണക്കു പ്രകാരം 2874.79 മെഗാവാട്ട്‌ ആണ് കെ.എസ്.ഇ.ബി.യുടെ മൊത്തം സ്ഥാപിതശേഷി. എന്നാൽ ഇതിൽ സംഭരണാവശ്യത്തിനുള്ള (captive) ചെറുകിട നിലയങ്ങളും അന്യസംസ്ഥാനങ്ങളിൽ കെ.എസ്.ഇ.ബി.യ്ക്കു് അവകാശപ്പെട്ട പദ്ധതിവിഹിതങ്ങളും ഉൾപ്പെടുന്നു [2] .
നിലവിൽ എട്ടു ജലവൈദ്യുത പദ്ധതികൾ നിർമാണത്തിലും 37 ജലവൈദ്യുത പദ്ധതികൾ പ്ലാൻ ചെയ്തിട്ടുമുണ്ട്.
കേരളത്തിൽ മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു .ഇതിൽ 33 അണക്കെട്ടുകൾ KSEB യുടെ നിയന്ത്രണത്തിൽ ഉള്ളവയാണ് [3],[4].
ക്രമനമ്പർപദ്ധതികൾജനറേറ്റർസ്ഥാപിതശേഷിവാർഷിക ഉത്‌പാദനം
1പ്രധാന ജലവൈദ്യുത പദ്ധതികൾ-1649 ജനറേറ്റർ1,954.75 മെഗാവാട്ട്6,854.27 MU
2ചെറുകിട ജലവൈദ്യുത പദ്ധതികൾ- 2047 ജനറേറ്റർ104 മെഗാവാട്ട്340.43 MU
3മൊത്തം96 ജനറേറ്റർ2,058.75 മെഗാവാട്ട്7,194.7 MU

പ്രധാന ജലവൈദ്യുത പദ്ധതികൾ(1954.75 മെഗാവാട്ട്)[തിരുത്തുക]

ചെറുകിട ജലവൈദ്യുത പദ്ധതികൾ(104 മെഗാവാട്ട്)[തിരുത്തുക]

സംഭരണാവശ്യത്തിനുള്ള (Captive) ചെറുകിട ജലവൈദ്യുത പദ്ധതികൾ(33.16 മെഗാവാട്ട്)-CPP[തിരുത്തുക]

സ്വതന്ത്ര ചെറുകിട ജലവൈദ്യുത പദ്ധതികൾ(25 മെഗാവാട്ട്)-IPP[തിരുത്തുക]

താപ വൈദ്യുത നിലയങ്ങൾ (234.6മെഗാവാട്ട്)[തിരുത്തുക]

സ്വതന്ത്ര താപ വൈദ്യുത നിലയങ്ങൾ (538.91 മെഗാവാട്ട്)[തിരുത്തുക]

    • കായകുളം താപനിലയം (359.98 മെഗാവാട്ട്)
    • റിലയൻസ് ഗ്രൂപ്പ് -ബോംബെ സുബർബൻ ഇലക്ട്രിസിറ്റി സപ്ലൈ BSES (ആലുവ) (157 മെഗാവാട്ട്)
    • കാസർഗോഡ് പവർ കോർപറേഷൻ ( KPCL)-ഡീസൽ വൈദ്യുത നിലയം (21.93 മെഗാവാട്ട്)

സ്വകാര്യ താപ വൈദ്യുത നിലയങ്ങൾ (22.2 മെഗാവാട്ട്)[തിരുത്തുക]

    • MP STEEL CO. കഞ്ചിക്കോട് (10 മെഗാവാട്ട്)
    • ശ്രീശക്തി,പേപ്പർ മിൽസ്, എറണാകുളം- ബയോമാസ്സ്‌ (2.2 മെഗാവാട്ട്)
    • ഫിലിപ്സ് കാർബൺ ബ്ലാക്ക്, കൊച്ചി (10 മെഗാവാട്ട്)

നോൺ-കൺവെൻഷണൽ എനർജി (34.875 മെഗാവാട്ട്)[തിരുത്തുക]

    • കഞ്ചിക്കോട് വിൻഡ് ഫാം (2.025 മെഗാവാട്ട്)
    • അഗളി വിൻഡ് ഫാം (18.6 മെഗാവാട്ട്)
    • രാമക്കൽമേട്‌ വിൻഡ് ഫാം (14.25 മെഗാവാട്ട്)

സോളാർ പ്ലാന്റുകൾ(118 മെഗാവാട്ട്)[8].[തിരുത്തുക]

    • കഞ്ചിക്കോട് സോളാർ പ്ലാന്റ് ( 1 മെഗാവാട്ട്)
    • പൊരിങ്ങൽകുത്ത് സോളാർ പ്ലാന്റ് ( 0.05 മെഗാവാട്ട്)
    • അഗളി(ചാളയൂർ) സോളാർ പ്ലാന്റ് ( 0.05 മെഗാവാട്ട്)
    • CIAL(നെടുമ്പാശ്ശേരി വിമാനത്താവളം )-( 30 മെഗാവാട്ട്)
    • IREDA(ഇന്ത്യൻ റിന്യൂവബിൾ എനർജി )-( 50 മെഗാവാട്ട്)
    • ANERT KERALA ( 2 മെഗാവാട്ട്)
    • Hindalco ഇൻഡസ്ട്രീസ് ( 1 മെഗാവാട്ട്)
    • ബാണാസുര സാഗർ ഫ്‌ളോട്ടിങ് പാനൽ
    • കൊല്ലംകോട് ( 1 മെഗാവാട്ട്)
    • എടയാർ ( 1.25 മെഗാവാട്ട്)
    • ബാരാപ്പോൾ ( 4 മെഗാവാട്ട്)
    • പേഴയ്‌ക്കാപ്പള്ളി ( 1.25 മെഗാവാട്ട്)
    • പോത്തൻകോഡ് ( 2 മെഗാവാട്ട്)
നിലവിൽ 27 ഓളം പദ്ധതികളിൽ നിന്നാണ് 118 മെഗാവാട്ട് ശേഷി സോളാർ വൈദ്യുതി ബോർഡിന് ലഭിക്കുന്നത് . വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ 50 MW , ബ്രഹ്മപുരം 6 .5 MW, ഏറ്റുമാനൂർ 1 MW, നെന്മാറ 1 .5 MW, അഗളി 1 MW, കഞ്ചിക്കോട് 2 MW അടക്കം 41 പദ്ധതികൾ നിർമാണത്തിൽ ആണ് .ഇതുകൂടി പൂർത്തിയായാൽ 70 മെഗാവാട്ട് ശേഷി കൂടി ലഭിക്കും

'സൗര'പദ്ധതി[തിരുത്തുക]

കേരളാ സംസ്ഥാന വൈദ്യുതി ബോർഡ് സൗരോർജത്തിൽ നിന്നുള്ള വൈദ്യുതി നിലവിലുള്ള 110 മെഗാവാട്ടിൽ നിന്നും 2021 ഓടേ 1000 മെഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് സൗര പദ്ധതി. വീടുകളുടെയും കെട്ടിടങ്ങളുടെ മുകളിലും,സ്കൂൾ, സർക്കാർ ഓഫീസുകൾ സ്വകാര്യ സ്ഥാപനങ്ങൾ, ഷോപ്പിഗ് മാളുകൾ തുടങ്ങിയവയുടെ മുകളിലും സോളാർ പാനലുകൾ സ്ഥാപിക്കും. കെ എസ് ഇ ബി യും അനർട്ടും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 500 മെഗാവാട്ട് ഉൽപാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്.

നിർമാണത്തിൽ ഉള്ള ജലവൈദ്യുത പദ്ധതികൾ(154 മെഗാവാട്ട്)[തിരുത്തുക]

[9].
നിലവിൽ ആറു ജലവൈദ്യുത പദ്ധതികൾ ആണ് നിർമാണത്തിൽ ഉള്ളത് .
ക്രമനമ്പർപദ്ധതിയുടെ പേർസ്ഥാപിതശേഷിവാർഷിക ഉത്‌പാദനം
1പള്ളിവാസൽ എക്സ്റ്റൻഷൻ60 മെഗാവാട്ട്153.9 MU
2ചെങ്കുളം ഓഗ്മെന്റഷൻമെഗാവാട്ട്85 MU
3തൊട്ടിയാർ,ഇടുക്കി40 മെഗാവാട്ട്99 MU
4പെരിങ്ങൽക്കുത്ത്24 മെഗാവാട്ട്45.02 MU
5ഭൂതത്താൻകെട്ട്24 മെഗാവാട്ട്83.5 MU
6ചാത്തങ്കോട്ടുനട 2 ,കോഴിക്കോട്6 മെഗാവാട്ട്14.76 MU
മൊത്തം154 മെഗാവാട്ട്481.18 MU

ഭാവി ജലവൈദ്യുത പദ്ധതികൾ (674.95 മെഗാവാട്ട്)[തിരുത്തുക]

നിലവിൽ 37 ജലവൈദ്യുത പദ്ധതികൾ പ്ലാൻ ചെയ്തിട്ടുള്ളത്.
ക്രമനമ്പർപദ്ധതിയുടെ പേർസ്ഥാപിതശേഷിവാർഷിക ഉത്‌പാദനം
1കല്ലാർ,തിരുവനന്തപുരം4 മെഗാവാട്ട്10.24 MU
2പാപ്പന്നൂർ,കൊല്ലം3 മെഗാവാട്ട്7.36 MU
3പെരുംതേനരുവി 2, പത്തനംതിട്ട8 മെഗാവാട്ട്22.63 MU
4മുണ്ടംമൊഴി,പത്തനംതിട്ട4 മെഗാവാട്ട്17.88 MU
5ചെല്ലി കല്ലാർ,പത്തനംതിട്ട15 മെഗാവാട്ട്35 MU
6അപ്പർ കല്ലാർ, ഇടുക്കി2 മെഗാവാട്ട്5.14 MU
7ദേവിയാർ,ഇടുക്കി24 മെഗാവാട്ട്25.94 MU
8അപ്പർ ചെങ്കുളം24 മെഗാവാട്ട്53.22 MU
9ലത്രം,ഇടുക്കി3.5 മെഗാവാട്ട്12.13 MU
10പീച്ചാട്,ഇടുക്കി3 മെഗാവാട്ട്7.74 MU
11വെസ്റ്റേൺ കല്ലാർ,ഇടുക്കി5 മെഗാവാട്ട്17.41 MU
12ചിന്നാർ, ഇടുക്കി24 മെഗാവാട്ട്82.90 MU
13തൊമ്മൻ കുത്ത് ,ഇടുക്കി3 മെഗാവാട്ട്6.77 MU
14ലോവർ പെരിയാർ10 മെഗാവാട്ട്22.75 MU
15മേലോരം,ഇടുക്കി3.6 മെഗാവാട്ട്15.33 MU
16മാങ്കുളം,ഇടുക്കി40 മെഗാവാട്ട്82 MU
17അപ്പർ ചെങ്കുളം 224 മെഗാവാട്ട്26.5 MU
18പാമ്പാർ,ഇടുക്കി40 മെഗാവാട്ട്84.79 MU
19അപ്പർ ചാലിയാർ 1,ഇടുക്കി133 മെഗാവാട്ട്307 MU
20പള്ളിവാസൽ ഓഗ്മെന്റഷന്256.89 MU
21മർമല,കോട്ടയം7 മെഗാവാട്ട്17.21 MU
22അതിരപ്പിള്ളി163 മെഗാവാട്ട്233 MU
23കരിമ്പുഴ,പാലക്കാട്4.5 മെഗാവാട്ട്12.30 MU
24ലോവർ ചെമ്പുകാട്ടി,പാലക്കാട്7 മെഗാവാട്ട്16.36 MU
25വാളാന്തോട്,മലപ്പുറം7.5 മെഗാവാട്ട്14.75 MU
26വാളാന്തോട്(ലോവർ ),മലപ്പുറം6 മെഗാവാട്ട്14.04 MU
27വൈത്തിരി,വയനാട്60 മെഗാവാട്ട്167.29 MU
28പെരുവണ്ണാമൂഴി6 മെഗാവാട്ട്24.70 MU
29ചെമ്പുകടവ് 3 കോഴിക്കോട്7.5 മെഗാവാട്ട്17.715 MU
30ചെമ്പുകടവ് 4 ,കോഴിക്കോട്1.35 മെഗാവാട്ട്3.02 MU
31പൂവാരംതോട്,കോഴിക്കോട്3 മെഗാവാട്ട്5.88 MU
32ചാത്തങ്കോട്ടുനട 1 ,കോഴിക്കോട്3.5 മെഗാവാട്ട്7.82 MU
33ഒലിക്കൽ,കോഴിക്കോട്5 മെഗാവാട്ട്10.26 MU
34മറിപ്പുഴ,കോഴിക്കോട്6 മെഗാവാട്ട്15.31 MU
35പഴശ്ശി7.5 മെഗാവാട്ട്25.8 MU
36കാഞ്ഞിരക്കൊല്ലി,കണ്ണൂർ5 മെഗാവാട്ട്11.18 MU
37മൂരികടവ്,കാസർഗോഡ്2 മെഗാവാട്ട്5.92 MU
മൊത്തം674.95 മെഗാവാട്ട്1702.175 MU

പ്രസരണം

അന്തർസംസ്ഥാന പ്രസരണപഥങ്ങൾ

കെ. എസ്. ഇ. ബി.യുടെ ആന്തരികവൈദ്യുതശൃംഖല ദേശീയ വൈദ്യുതഗ്രിഡിന്റെ ദക്ഷിണമേഖലാപ്രസരണസംവിധാനവുമായി ഉടുമൽപേട്ട് - മടക്കത്തറ(തൃശ്ശൂർ ജില്ല), തിരുനെൽവേലി - പള്ളിപ്പുറം ( തിരുവനന്തപുരം ) എന്നീ രണ്ട് 400 കിലോവോൾട്ട് പ്രസരണപഥങ്ങളിലൂടെ ബന്ധിപ്പിച്ചിട്ടുണ്ടു്. അന്യസംസ്ഥാനങ്ങളുമായി ഊർജ്ജം കൈമാറുന്നതിനും നെറ്റ്‌വർക്ക് സ്ഥിരത ഉറപ്പാക്കാനും ഇതു സഹായിക്കുന്നു. ഇതു കൂടാതെ ഏതാനും 220 കിലോവോൾട്ട് സർക്യൂട്ടുകളും അയൽസംസ്ഥാനങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

സബ്സ്റ്റേഷനുകളുടെ എണ്ണം

കെ.എസ്. ഇ. ബി.യുടെ കീഴിൽ പ്രസരണാവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ളതു് 400KV, 220 KV, 110 KV, 66KV, 33KV എന്നീ വൈദ്യുതതീവ്രതകളുള്ള സബ്സ്റ്റേഷനുകളാണു്. ഇവ കൂടാതെ, അതാതുപ്രദേശങ്ങളിലെ വിതരണത്തിനായി 11KV സബ്സ്റ്റേഷനുകൾ (ട്രാൻസ്ഫോർമറുകൾ) കൂടിയുണ്ടു്.
ശേഷിസബ്സ്റ്റേഷനുകളുടെ എണ്ണംലൈൻ നീളംസ്ഥിരത
400കിലോവോൾട്ട്2*260**
220കിലോവോൾട്ട്172701.3897.75
110കിലോവോൾട്ട്131400498.25
66കിലോവോൾട്ട്80238797.86
33കിലോവോൾട്ട്120143092.99
*പള്ളിപ്പുറത്തുള്ള ഒരു 400 കിലോവോൾട്ട് സബ്സ്റ്റേഷൻ പി.ജി.സി.ഐ.എല്ലിന്റെ ഉടമസ്ഥതയിലാണ് **

400 കിലോവോൾട്ട് സബ്സ്റ്റേഷനുകൾ

1993 ജനുവരി 30നാണു് തൃശ്ശൂരിലുള്ള മാടക്കത്രയിൽ കേരളത്തിലെ ആദ്യത്തെ 400KV സബ്‌സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതു്. ഒരു വ്യാഴവട്ടക്കാലത്തിനുശേഷം 2005 ജൂലൈ 26നു് തിരുവനന്തപുരത്ത് പള്ളിപ്പുറം എന്ന സ്ഥലത്തു് രണ്ടാമത്തെ 400 KV സബ്സ്റ്റേഷനും പ്രവർത്തനമാരംഭിച്ചു.

220 കിലോവോൾട്ട് സബ്സ്റ്റേഷനുകൾ

2012 മാർച്ച് 31നു് നിലവിലുള്ള കെ.എസ്.ഇ.ബി. യുടെ 220 കെ.വി. സബ്സ്റ്റേഷനുകൾ [10]
ക്രമസംഖ്യസ്ഥലംപ്രവർത്തനമാരംഭിച്ച
തീയതി
ജില്ല
1നല്ലളം19/08/50കോഴിക്കോട്
2കളമശ്ശേരി01/01/65എറണാകുളം
3പള്ളം01/01/65കോട്ടയം
4എടമൺ18/12/78കൊല്ലം
5പോത്തങ്കോട്28/02/89തിരുവനന്തപുരം
6കണിയാമ്പറ്റ19/05/94വയനാട്
7കഞ്ചിക്കോട്31/05/97പാലക്കാട്
8കാഞ്ഞിരോട്15/09/97കണ്ണൂർ
9അരീക്കോട്31/05/98മലപ്പുറം
10മൈലാട്ടി16/10/98കാസർകോട്
11ബ്രഹ്മപുരം01/12/99എറണാകുളം
12ഷൊറണൂർ24/01/04പാലക്കാട്
13തളിപ്പറമ്പ്29/03/05കണ്ണൂർ
14കുണ്ടറ01/05/06കൊല്ലം
15മലപ്പറമ്പ്23/12/07മലപ്പുറം
16വടകര08/05/09കോഴിക്കോട്
17എടപ്പോൺ21/05/09ആലപ്പുഴ

പ്രധാന 220 കെ.വി. പ്രസരണപഥങ്ങൾ

  • കണിയാംപെറ്റ - കടക്കോല (ഏക സർക്യൂട്ട്).
  • ഇടുക്കി - ഉടുമൽപേട്ട് (ഏക സർക്യൂട്ട്).
  • ശബരിഗിരി - തേനി (ഏക സർക്യൂട്ട്).
  • എടമൺ - തിരുനെൽവേലി (ഇരട്ട സർക്യൂട്ട്).

110കിലോവാട്ട് സബ്സ്റ്റേഷനുകൾ

  • പാറശ്ശാല - കുഴിത്തുറ
  • മഞ്ചേശ്വരം - കോണകേ

വിതരണം

മൂന്നാർതൃശ്ശൂർ പട്ടണം എന്നീ സ്ഥലങ്ങൾ ഒഴികെ കേരളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി. ആണ്. കൂടുതൽ സൗകര്യപ്രദമായ പ്രവർത്തനത്തിനു വേണ്ടി കേരളത്തിനെ ദക്ഷിണ മേഖല , മധ്യമേഖല , പൂർവ്വമേഖല എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ചിരിക്കുന്നു. [11]

സമ്പർക്കാസൂത്രണനയം (Interactive Planning Process)

പതിനൊന്നാം പഞ്ചവത്സരപദ്ധതിയോടനുബന്ധിച്ച് കെ.എസ്.ഇ.ബി. 2007-2008ൽ IPP എന്ന പദ്ധതി പ്രാവർത്തികമാക്കി. അടിസ്ഥാനതലങ്ങളിലെ ഉപയോക്താക്കളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു് ജില്ലാതലത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലകളിലൂടെ ഊർജ്ജോപഭോഗനിരക്കുകൾ മുൻകൂട്ടി കണക്കാക്കുകയും അതനുസരിച്ച് മറ്റു വൈദ്യുതോൽപ്പാദനകേന്ദ്രങ്ങളും അന്യസംസ്ഥാനങ്ങളുമായി ക്രയവിക്രയകരാറുകൾ ഉറപ്പിക്കുകയുമായിരുന്നു ഈ പദ്ധതിയുടെ കാതൽ. ഒറീസ്സ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ അവിടെ ലഭ്യമാവുന്ന അസംസ്കൃതപദാർത്ഥങ്ങളും ഉല്പാദനശേഷിയും ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച് ഇറക്കുമതി ചെയ്യുകയും ആവശ്യമെങ്കിൽ മറ്റു സന്ദർഭങ്ങളിൽ പകരം തിരിച്ചുനൽകുകയും ചെയ്തുകൊണ്ടു് വൈദ്യുതിവിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പദ്ധതി സഹായിച്ചു.[12][13]

പരിശീലനകേന്ദ്രങ്ങൾ

ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും വിദഗ്ദപരിശീലനം നൽകുന്നതിനായി കെ.എസ്.ഇ.ബി.യുടെ കീഴിൽ നാലു റീജ്യണൽ പവർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ചിട്ടുണ്ടു്.തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണു് ഈ സ്ഥാപനങ്ങൾ. കൂടാതെ പവർ എഞ്ചിനീയർസ് ട്രെയിനിങ്ങ് ആൻഡ് റിസർച്ച് സെന്റർ (പെറ്റാർൿ - PETARC) എന്ന പേരിൽ ഇടുക്കിയിലെ മൂലമറ്റത്തും ദക്ഷിണമേഖലാ കമ്പ്യൂട്ടർ ട്രെയിനിങ്ങ് സെന്റർ (Southern Regional Computer Training Centre - SRCTC) എന്ന പേരിൽ, തിരുവനന്തപുരത്തെ വൈദ്യുതഭവനത്തിലും പരിശീലനകേന്ദ്രങ്ങളുണ്ടു്. 1979ലാണു് തൃശ്ശൂരും കോട്ടയത്തും ലൈൻമെൻ ട്രെയിനിങ്ങ് സെന്ററുകൾ സ്ഥാപിച്ചതു്. തുടർന്നു് 1987ൽ തിരുവനന്തപുരത്തും കോഴിക്കോടും കൂടി ലൈൻ‌മെൻ ട്രെയിനിങ്ങ് സെന്ററുകൾ പ്രവർത്തിച്ചുതുടങ്ങി. 1989ൽ മൂലമറ്റത്ത് PETARC ആരംഭിച്ചു.1992ൽ തിരുവനന്തപുരത്തെ വൈദ്യുതിഭവനത്തിൽ മാനവശേഷി പരിശീലന സെൽ രൂപീകരിച്ചു. 1994ൽ ലൈൻമെൻ ട്രെയിനിങ്ങ് സെന്ററുകൾ ജൂനിയർ എക്സിക്യൂട്ടീവ് സ്റ്റാഫ് ട്രെയിനിങ്ങ് സെന്ററുകളായി (JESTC) പരിഷ്കരിച്ചു. 2007-ലാണു് SRTC നിലവിൽ വന്നതു്.

പ്രസരണ-വിതരണ നഷ്ടം

ഉപകരണങ്ങളിലും ജോലിയിലുമുള്ള ഗുണമേന്മ വർദ്ധിപ്പിക്കുന്നതുവഴി വൈദ്യുതോർജ്ജത്തിന്റെ പ്രസരണത്തിലും വിതരണത്തിലുമുള്ള നഷ്ടം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. 2003-2004 മുതൽ 2011-2012 വരെയുള്ള സമയത്തിനിടയിൽ ഇത്തരത്തിലുള്ള കെ.എസ്.ഇ.ബി.യുടെ ഊർജ്ജനഷ്ടം 27.44%-ത്തിൽനിന്നു് 15.65% ആയി കുറയ്ക്കാൻ കഴിഞ്ഞുവെന്നു് ബോർഡിന്റെ 2011-2012ലെ വാർഷികറിപ്പോർട്ടിൽ അവകാശപ്പെടുന്നു. കേടായ എനർജി മീറ്ററുകൾ മാറ്റി സ്ഥാപിക്കുക, വൈദ്യുതമോഷണം തടയുക, സർക്യൂട്ടുകളിലെ വിവിധ ഉപകരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികൾ വഴിയാണു് ഈ അഭിവൃദ്ധിയുണ്ടായതു്. ഫലത്തിൽ മൊത്തം ഊർജ്ജത്തിന്റെ 12% അധികം ഉല്പാദിപ്പിച്ചതിനു സമമാണു് ഈ വ്യത്യാസം.
2003-04 മുതൽ 2011-12 വരെയുള്ള കെ.എസ്.ഇ.ബി. യുടെ പ്രസരണ-വിതരണനഷ്ടം[14]
വർഷംവിറ്റ ഊർജ്ജം
(മെ.യൂ)
ലഭ്യമായ ഊർജ്ജം
(മെ.യൂ)
പ്രസരണ-വിതരണ നഷ്ടം 
(%)
വാർഷിക അഭിവൃദ്ധി
(%)
മൊത്തം അഭിവൃദ്ധി
(%)
ഊർജ്ജലാഭം
(മെ.യൂ)
(ഏകദേശം)
ധനലാഭം
(കോടി രൂപ)
(ഏകദേശം)

2003-048910.8012280.8727.44
2004-059384.4012504.7924.952.492.49311.37108.98
2005-0610269.8013331.0922.961.994.48597.23209.03
2006-0711331.0014427.9721.471.495.97861.35301.47
2007-0812049.9015065.1520.021.457.421117.83391.24
2008-0912414.3215293.5118.831.198.611316.77460.87
2009-1013971.0916978.0317.711.129.731651.96578.19
2010-1114547.9017337.7816.091.6211.351967.84688.74
2011-1215980.5318946.2915.650.4411.792233.77781.82

വരവുചെലവു് അനുപാതം

കെ.എസ്.ഇ.ബി. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുന്നതു് ശരാശരി 3.81 രൂപയ്ക്കാണു്. എന്നാൽ ഒരു യൂണിറ്റിനുവേണ്ടി വരുന്ന മൊത്തം ചെലവുകൾ 5.27 രൂപയോളം വരുന്നു. ഇതിൽ സിംഹഭാഗവും ചെലവാവുന്നതു് പുറമേനിന്നുവാങ്ങുന്ന വൈദ്യുതിയുടെ വിലയായും (2.98 രൂപ) ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ഇനങ്ങളിലും (1.30 പൈസ)ആണു്. ഉല്പാദനത്തിനു് 19 പൈസയും മൂലധനേതര സാങ്കേതികച്ചെലവുകൾക്കു് 49 പൈസയും മാത്രമാണു് വകയിരുത്തേണ്ടി വരുന്നതു്. ആകെ വരവുചെലവ് കണക്കിൽ 1.32 രൂപയുടെ കമ്മി അനുഭവപ്പെടുന്നു. (2011-2012)

കെ.എസ്.ഇ.ബി. - ഒരു യൂണിറ്റ് വൈദ്യുതിയുടെ വരവുചെലവു് അനുപാതം[15]
ക്രമസംഖ്യഇനം2007-082008-092009-102010-112011-12
1നേരിട്ടുള്ള ഉല്പാദനം0.150.320.260.160.19
2ഇതരസ്രോതസ്സുകളിൽനിന്നു വാങ്ങുന്നതിനു്1.582.652.412.542.98
3പലിശയും ധനസംബന്ധമായ ചെലവുകളും0.260.260.190.190.23
4തേയ്മാനച്ചെലവുകൾ0.310.340.320.320.32
5ജീവനക്കാർ0.670.971.031.171.3
6അറ്റകുറ്റപ്പണികൾ0.090.110.120.160.17
7ഭരണസംബന്ധമായ ചെലവുകൾ0.090.110.120.120.14
8മുൻകാലക്കുടിശ്ശികകളും മറ്റും0.65-0.120.02-0.020.05
9മൊത്തം (പ്രത്യക്ഷ) ചെലവ്3.84.644.474.645.38
10മൂലധനമാക്കി മാറ്റിയ ചെലവ്0.040.050.060.070.09
11മൂലധനമാക്കിമാറ്റിയ പലിശ0.020.020.020.020.02
12ആകെ (അറ്റ) ചെലവ്3.744.574.394.555.27
13ചട്ടപ്പടി നീക്കിയിരിപ്പ്0.160.170.170.160.16
14ആകെ ചെലവിനം3.94.744.564.725.44
15ബിൽ ഇതരവരുമാനം0.330.350.310.340.31
16ഊർജ്ജവില്പന വരുമാനം3.53.83.383.543.81
17ആകെ വരുമാനം3.834.153.693.884.12
18റെവന്യൂ കമ്മി0.070.580.870.841.32
KSEB Perunit expenses 2012.jpg

പരാതി പരിഹാരം


KSEB Energy charge bill
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി വൈദ്യുതി ബോർഡ് കൊട്ടാരക്കരഎറണാകുളംകോഴിക്കോട് എന്നിവിടങ്ങളിലായി മൂ‍ന്ന് ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങൾ (Consumer Grievance Redressal Forum) ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ സെക്ഷൻ ഓഫീസുകളിൽ രണ്ട് ഫോണുകളാണ് ഉണ്ടാവുക. വൈദ്യുതി തടസ്സപ്പെടുമ്പോൾ പതിനായിരിത്തിന് മുകളിൽ ഉപഭോക്താക്കൾ ഈ രണ്ട് ഫോണുകളിലേക്കാവും ബന്ധപ്പെടാൻ ശ്രമിക്കുക.ഈ ഘട്ടത്തിൽ സേവനം എല്ലാവർക്കും ലഭ്യമാക്കുവാൻ സാധിച്ചെന്ന് വരില്ല. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബി പുതിയ നാല് സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നു. വൈദ്യുത വിതരണം തടസ്സപ്പെടുന്ന കാര്യം എസ് എം എസ് ആയി ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുകയും,വാട്ട്സ് ആപ്പു വഴി പരാതിയും രജിസ്റ്റർ ചെയ്യാം. വൈദ്യുതി തടസ്സം മെസേജായി എത്തുന്ന സംരംഭമാണ് ഊർജ്ജ ദൂത്, അറ്റകുറ്റപണിക്കായി മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന വൈദ്യുത തടസ്സവും.അടിയന്തരഘട്ടങ്ങളിൽ ഉണ്ടാക്കുന്ന തടസ്സവുമെല്ലാം പുതിയ സംരംഭത്തിലൂടെ ഉപഭോക്താക്കളെ അറിയിക്കും. കൂടാതെ വാട്ട്സ്ആപ് പരാതികൾ രജിസ്റ്റർ ചെയ്യാൻ 9496001912 എന്ന നമ്പർ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം . എല്ലാ കമ്പ്യൂട്ടർ വത്കൃത വൈദ്യുതി ബില്ലുകളുടെയും തുക,പിഴകൂടാതെ പണമിടക്കേണ്ട തീയതി, പിഴയോടുകൂടി പണമടക്കേണ്ട അവസാന തീയതി,വൈദ്യുതി ബന്ധം വിഛേതിക്കാതിരിക്കുവാൻ പണമടക്കേണ്ട അവസാന തീയതി, എന്നീ വിവരങ്ങൾ എസ്എംഎസ് ആയും ഇ മെയിൽ ആയും ഉപഭോക്താക്കളെ അറിയിക്കുന്ന പദ്ധതിയാണ് ഊർജ്ജ സൗഹൃദ്. വൈദ്യുത സംബന്ധമായ പരാതികൾ അറിയിക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1912 എന്ന ടോൾ ഫ്രീ നമ്പർ ആണ് മറ്റൊരു സംരംഭം. ഈ സേവനങ്ങൾ ലഭ്യമാക്കുവാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മതിയാകും .ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. വൈദ്യുതി കണക്ഷന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള സംവിധാനം 15-2-17ൽ നിലവിൽ വന്നു. പേയ് ടി എം വഴി പണം അടയ്ക്കുവാനുള്ള സംവിധാനവും നിലവിൽ വന്നു . പുതിയ വൈദ്യുതി കണക്ഷൻ വേണ്ടവർക്ക് അപേക്ഷാ ഫീസ്, വെതർപ്രൂഫ് സർവ്വീസ് കണക്ഷൻ ആണെങ്കിൽ അതിന്റെ തുക, എന്നിവ ഓൺലൈൻ ആയി അടയ്ക്കാം. ഇത് ലഭിച്ചാൽ ഉടൻ ബോർഡ് ജീവനക്കാർ ഉപഭോക്താവിന്റെ വീട്ടിൽ എത്തി മറ്റ് അനുബന്ധ രേഖകൾ ശേഖരിക്കും. പോസ്റ്റ് വേണ്ടുന്ന കണക്ഷൻ ആണങ്കിൽ ജീവനക്കാർ വീട്ടിലെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി തുക എസ് എം എസ് ആയോ ഇ-മെയിൽ വഴിയോ ഉപഭോക്താവിനെ അറിയിക്കും.ഇത് ഉപഭോക്താവിന് ഓൺലൈനായി അടയ്ക്കാം.വൈദ്യുത മന്ത്രി എം.എം മണി ആയിരുന്നു സേവനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

കമ്പനി വൽക്കരണം[തിരുത്തുക]

2014 ഓഗസ്റ്റിൽ വൈദ്യുതി ബോർഡ് കമ്പനിയാക്കുന്നതുമായി ബന്ധപ്പെട്ട ത്രികക്ഷിക്കരാർ ഒപ്പിട്ടു. സർക്കാറും കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. സി.ഐ.ടി.യുഐ.എൻ.ടി.യു.സി. സംഘടനകൾ കരാറിൽ ഒപ്പിട്ടെങ്കിലും കരാറുണ്ടാക്കിയത് സുതാര്യമായ ചർച്ചകളുടെ അടിസ്ഥാനത്തിലല്ലെന്ന് ആരോപിച്ച് എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന വർക്കേഴ്‌സ് ഫെഡറേഷനും ഓഫീസേഴ്‌സ് ഫെഡറേഷനും ഒപ്പിടാൻ തയാറായില്ല.
കരാർ പ്രകാരം വൈദ്യുതി ബോർഡിൽ നിലവിലുള്ള സേവനവേതന വ്യവസ്ഥകൾ നിലനിൽക്കും. കാലാകാലങ്ങളിലുള്ള ശമ്പളപരിഷ്‌കരണം, പെൻഷൻ പരിഷ്‌കരണം എന്നിവയടക്കം കെ.എസ്.ഇ.ബി. ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും അതേപടി തുടരും. നിയമനച്ചുമതല തുടർന്നും പി.എസ്.സി.ക്ക് ആയിരിക്കും.
2008 ൽ തന്നെ വൈദ്യുതി നിയമം 2003 അടിസ്താനത്തിൽ കെ.എസ്.ഇ.ബി യുടെ ആസ്തി ബാദ്യതകൾ ഗവണ്മെന്റിലേക്കു കൈമാറിയിരുന്നു.. വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ കാലാവധി നീട്ടിനൽകുകയുണ്ടായി. ഗവണ്മെന്റിലേക്കു വെസ്റ്റ് വചെയ്തതു റിവെസ്റ്റ് ചെയ്യുക മാത്രമാണു 2013 നവംബർ 1 നു ചെയ്തതു.

കെ.എസ്.ഇ.ബി.ആപ്പ്

ഒറ്റത്തവണ ഫോറം പൂരിപ്പിച്ചു നൽകിയാൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും വൈദ്യുത ബിൽ തുക ഈടാക്കുന്ന സംവിധാനം കെ.എസ്.ഇ.ബി നടപ്പിലാക്കിയിരിക്കുന്നു. ബാങ്കുകളിൽ ലോൺ അടയ്ക്കുന്ന മാതൃകയിൽ, ബാങ്ക് അക്കൗണ്ടിൽ നിന്നും വൈദ്യുതി ബില്ലിന്റെ തുക, കെ.എസ്.ഇ.ബി യുടെ അക്കൗണ്ടിലേക്ക് എല്ലാ തവണകളിലും എത്തും. കൂടാതെ ബിൽ പേയ്മെന്റ് സംവിധാനം കൂടുതൽ സൗകര്യപ്രധമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുന്നു. www.kseb.in എന്ന വെബ് സൈറ്റിലെ ആപ്ലിക്കേഷൻ ലിങ്ക് പിൻതുടർന്നു കൊണ്ട്, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തശേഷം, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇവയിലേതെങ്കിലും ഉപയോഗിച്ച് ബില്ല് അടയ്ക്കാവുന്നതാണ്.ഇതിനായി 13 അക്ക കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി,തുടങ്ങിയവ നൽകിയാൽ മതിയാകും.[16]

Theme images by Jason Morrow. Powered by Blogger.